Connect with us

lionel messi

മെസ്സിക്ക് സസ്‌പെന്‍ഷന്‍

ഇക്കാലയളവില്‍ ടീമിനൊപ്പം പരിശീലനം നടത്താനോ കളിക്കാനോ മെസ്സിക്ക് സാധിക്കില്ല. വേതനവും നല്‍കില്ല.

Published

|

Last Updated

പാരീസ്| സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പാരീസ് സെയ്ന്റ് ജര്‍മൈന്‍ (പി എസ് ജി) സസ്‌പെന്‍ഡ് ചെയ്തു. ക്ലബിന്റെ അനുമതിയില്ലാതെ സഊദി അറേബ്യ സന്ദര്‍ശിച്ചതിനാണ് നടപടി. തിങ്കളാഴ്ചത്തെ പരിശീലനത്തില്‍ മെസ്സി ഉണ്ടായിരുന്നില്ല.

രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇക്കാലയളവില്‍ ടീമിനൊപ്പം പരിശീലനം നടത്താനോ കളിക്കാനോ മെസ്സിക്ക് സാധിക്കില്ല. വേതനവും നല്‍കില്ല.

സഊദി ടൂറിസം അംബാസഡര്‍ എന്ന നിലക്കാണ് മെസ്സി റിയാദിലേക്ക് പുറപ്പെട്ടത്. ഇതിനായി ക്ലബിന്റെ അനുമതി അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചത്തെ ലോറിയന്റുമായുള്ള മത്സരത്തില്‍ ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ തിങ്കളും ചൊവ്വയും അവധിയായിരിക്കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. മത്സരത്തില്‍ പി എസ് ജി തോല്‍ക്കുകയായിരുന്നു. ഇതിനാല്‍ തിങ്കളാഴ്ച പരിശീലന സെഷന്‍ വെച്ചിരുന്നു.

---- facebook comment plugin here -----

Latest