Connect with us

Kerala

കൈവിലങ്ങുമായി സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍

സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത അസം സ്വദേശി പ്രസണ്‍ ജിത്തിനെയാണ് ഫറോക്ക് സ്‌കൂളിനു സമീപത്തുനിന്ന് പോലീസ് പിടികൂടിയത്

Published

|

Last Updated

കോഴിക്കോട്  | ഫറോക്ക് പോലീസ് സ്റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി ചാടിപ്പോയ പ്രതി പിടിയില്‍. സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത അസം സ്വദേശി പ്രസണ്‍ ജിത്തിനെയാണ് ഫറോക്ക് സ്‌കൂളിനു സമീപത്തുനിന്ന് പോലീസ് പിടികൂടിയത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലാണ് പ്രസണ്‍ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ കോടതിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകുന്നതിനിടെ യാണ് സ്റ്റേഷനില്‍ നിന്ന് ഇയാള്‍ പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടത്.

വിലങ്ങണിയിച്ചു ബെഞ്ചില്‍ ഇരുത്തിയതായിരുന്നു വെന്നും പോലീസിന്റെ ശ്രദ്ധ തെറ്റിയപ്പോള്‍ പിന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

 

---- facebook comment plugin here -----

Latest