Connect with us

Kerala

മയക്ക്മരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി എംഡിഎംഎയുമായി പിടിയില്‍

ഇയാളില്‍ നിന്നും 2.58 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം |  മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി എംഡിഎംഎയുമായി പിടിയില്‍. മണ്ണാംമൂല സ്വദേശി കാര്‍ത്തിക്ക് (27) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.58 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാര്‍ത്തിക്കെന്നും ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ ഇരകളാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.