bengaluru eid gah
ബെംഗളൂരു ഈദ്ഗാഹില്‍ ഗണേശോത്സവം നടത്തരുതെന്ന് സുപ്രീം കോടതി വിധി
കര്‍ണാടക വഖഫ് ബോര്‍ഡിന്റെ ഹരജിയിലാണ് ഉത്തരവ്.

ന്യൂഡല്‍ഹി / ബെംഗളൂരു | ബെംഗളൂരു ചാംരാജ്പേട്ട് ഈദ്ഗാഹില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവ്. തത്സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കര്‍ണാടക വഖഫ് ബോര്‍ഡിന്റെ ഹരജിയിലാണ് ഉത്തരവ്.
ഗണേസോത്സവത്തിനുള്ള പന്തല്‍ നാട്ടുന്നതിന് അനുമതി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന ഘട്ടത്തിലാണ് സുപ്രീം കോടതിയെ വഖഫ് ബോര്‍ഡിനെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ 200 വര്‍ഷമായി മറ്റൊരു മതപരമായ ആഘോഷവും പരിപാടിയും ഈദ്ഗാഹില്‍ നടത്തിയിട്ടില്ലെന്ന് വഖ്ഫ് ബോര്‍ഡ് വാദിച്ചു.
തുടര്‍ന്ന് രണ്ടര ഏക്കര്‍ വരുന്ന ഗ്രൗണ്ടിന്റെ തത്സ്ഥിതി നിലനിര്‍ത്താന്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഉത്തരവിടുകയായിരുന്നു. സംസ്ഥാന സര്‍ക്കാറാണോ വഖഫ് ബോര്‍ഡാണോ ഗ്രൗണ്ടിന്റെ ഉടമസ്ഥന്‍ എന്ന പ്രധാന ചോദ്യമാണ് വാദത്തിനിടെ ഉയര്‍ന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കും.