Connect with us

First Gear

സൂപ്പർക്രോസ് റേസിംഗ് ലീഗ് സീസൺ 2; രജിസ്ട്രേഷൻ ആരംഭിച്ചു

ലേല പ്രക്രിയയിൽ ടീം തിരഞ്ഞെടുപ്പിനായി ഔദ്യോഗിക റൈഡർ പൂളിൽ ചേരുന്നതിനുള്ള ആദ്യപടി മാത്രമാണിത്.

Published

|

Last Updated

ബെംഗളുരു|ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പർക്രോസ് ലീഗായ ഐഎസ്ആർഎൽ രണ്ടാം സീസണിലേക്കുള്ള റൈഡർ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 സീസണിലേക്കുള്ള ടീമുകളുടെ സ്ക്വാഡ് ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള റൈഡർമാർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പങ്കാളിത്തം ഉറപ്പുനൽകുന്നില്ലെന്ന് ഐഎസ്ആർഎൽ പറയുന്നു.

ലേല പ്രക്രിയയിൽ ടീം തിരഞ്ഞെടുപ്പിനായി ഔദ്യോഗിക റൈഡർ പൂളിൽ ചേരുന്നതിനുള്ള ആദ്യപടി മാത്രമാണിത്. ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന്‍റെ (ഐഎസ്ആർഎൽ)ആദ്യ സീസൺ വൻവിജയകരമായിരുന്നു. മൂന്ന് ദിവസത്തെ പ്രക്ഷേപണത്തിൽ 30,000-ത്തിലധികം ആളുകൾ നേരിട്ട്‌ പങ്കെടുത്തു. 1.5 കോടിയിലധികം ടെലികാസ്റ്റ്‌ വ്യൂവേഴ്‌സിനെയും കിട്ടി. ഇത്‌ റെക്കോർഡായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർക്രോസ്, മോട്ടോക്രോസ് പ്രതിഭകൾ പങ്കെടുക്കുന്ന ഇവന്‍റാണ്‌ ഐഎസ്ആർഎൽ. റാലി-റെയ്ഡ് പരിചയസമ്പന്നനായ സിഎസ് സന്തോഷിന്‍റെ നേതൃത്വത്തിലുള്ള ടീം ബിഗ് റോക്ക് മോട്ടോ പാർക്കാണ്‌ കഴിഞ്ഞ തവണ വിജയികൾ. കഴിഞ്ഞ വർഷത്തെപ്പോലെ, ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ഐഎസ്‌ആർഎൽ രണ്ടാം സീസണിന്‍റെയും ബ്രാൻഡ് അംബാസഡറായി തുടരും. കഴിഞ്ഞ വർഷം ബെംഗളുരുവിലായിരുന്നു ഫൈനൽ.

നാല് മത്സര വിഭാഗങ്ങളിലാണ്‌ റൈഡർ രജിസ്ട്രേഷൻ:
450 സിസി ഇന്‍റർനാഷണൽ റൈഡേഴ്സ്
250 സിസി ഇന്‍റർനാഷണൽ റൈഡേഴ്സ്
250 സിസി ഇന്ത്യ-ഏഷ്യ മിക്സ്
85 സിസി ജൂനിയർ വിഭാഗം

 

---- facebook comment plugin here -----

Latest