Kerala
അടൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു; ചരക്ക് വ്‌സതുക്കളും മറ്റും കത്തിനശിച്ചു
അകത്ത് സൂക്ഷിച്ചിരുന്ന വറ്റല്‍ മുളക്, ചാക്ക്, ചൂലുകള്‍, റബര്‍ മാറ്റുകള്‍, സീലിങ് ഫാന്‍, തടി, കസേര എന്നിവ പൂര്‍ണമായും കത്തിനശിച്ചു.
അടൂര്‍ | അടൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു. മുന്‍സിപ്പാലിറ്റി വാര്‍ഡ് 24ല്‍ പ്രവര്‍ത്തിക്കുന്ന ജോസ് പി ചാക്കോയുടെ ഉടമസ്ഥതയിലുള്ള ജെ ജെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇന്ന് പുലര്‍ച്ചെ അഗ്നിബാധയുണ്ടായത്.
അകത്ത് സൂക്ഷിച്ചിരുന്ന വറ്റല്‍ മുളക്, ചാക്ക്, ചൂലുകള്‍, റബര്‍ മാറ്റുകള്‍, സീലിങ് ഫാന്‍, തടി, കസേര എന്നിവ പൂര്‍ണമായും കത്തിനശിച്ചു.
അഗ്നിശ്മന സേനയെത്തി ഷിയേഴ്സ് ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്തു കയറി തീ നിയന്ത്രണ വിധേയമാക്കി. അടൂര്‍ അഗ്നി ശമന യൂനിറ്റില്‍ നിന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ നിയാസുദ്ദീന്‍, ജി വി രാജേഷ്, സാബു, മുഹമ്മദ്, സൂരജ്, പ്രജോഷ്, ദീപേഷ്, അഭിലാഷ്, രവി, റജി, അനീഷ് അനില്‍കുമാര്‍, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സംബന്ധിച്ചത്.