Connect with us

Ongoing News

സൂര്യ ശതകം; ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മുംബൈ

ഹൈദരാബാദ് മുന്നോട്ടുവച്ച 174 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.

Published

|

Last Updated

മുംബൈ | സൂര്യകുമാര്‍ യാദവിന്റെ മിന്നുന്ന സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദ് മുന്നോട്ടുവച്ച 174 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. 16 പന്തുകള്‍ അവശേഷിക്കെയാണ് മുംബൈ വിജയം.

51 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് സൂര്യ വാരിക്കൂട്ടിയത്. ആറ് സിക്‌സും 12 ഫോറും സൂര്യയുടെ ബാറ്റില്‍ നിന്ന് പറന്നു. 32 പന്തില്‍ 37 റണ്‍സ് അടിച്ച തിലക് വര്‍മയും മികച്ച ബാറ്റിങ് കാഴ്ചവച്ചു. എന്നാല്‍, ഇശാന്‍ കിഷന്‍ (9), രോഹിത് ശര്‍മ (4) എന്നിവര്‍ നിരാശപ്പെടുത്തി. നമന്‍ ധിര്‍ പൂജ്യത്തിന് പുറത്തായി. ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാനസന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഹൈദരാബാദിനായി ഓരോ വിക്കറ്റ് നേടി.

30 പന്തില്‍ 40 റണ്‍സെടുത്ത ട്രാവിസ് ഹെഡും പുറത്താകാതെ 17ല്‍ 35ലെത്തിയ പാറ്റ് കമ്മിന്‍സുമാണ് ഹൈദരാബാദിനെ 173ല്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നിതിഷ് കുമാര്‍ റെഡ്ഢി 15 പന്തില്‍ 20 റണ്‍സെടുത്തു. മുംബൈക്കായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും പിയുഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം നേടി. അന്‍ഷുല്‍ കംബോജും ജസ്പ്രിത് ബുംറയും ഓരോ വിക്കറ്റ് വീഴ്ത്തി.

 

Latest