Kuwait
രണ്ട് വർഷത്തിന് ശേഷമുള്ള വേനലവധി: അന്താരാഷ്ട്ര വിമാനത്താവളം പരിപൂർണ സജ്ജമാകുന്നു
വേനൽ കാല ഷെഡ്യൂളുകൾ തയ്യാറാക്കുകയാണ് വിമാനക്കമ്പനികൾ.

കുവൈത്ത് സിറ്റി | കുവൈത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മധ്യ വേനലവധി അടുത്ത മാസം ആരംഭിക്കാനിരിക്കെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ സജ്ജാമാകുന്നു. വേനൽ കാല ഷെഡ്യൂളുകൾ തയ്യാറാക്കുകയാണ് വിമാനക്കമ്പനികൾ.
ഈദുൽ ഫിത്വർ അവധിയും മധ്യ വേനലവധിയും അടുത്തടുത്താണ് വരുന്നത്. അതിനാൽ കൂടുതൽ ഷെഡ്യൂളുകൾ ആണ് ഓരോ വിമാനകമ്പനികളും ഇത്തവണ ക്രമീകരിക്കുന്നത്. 40ലധികം വിമാന കമ്പനികളാണ് കുവൈത്ത് കേന്ദ്രീകരിച്ച് നേരിട്ട് സർവീസ് നടത്തുന്നത്.
ഇസ്താംബുൾ, അന്റാലിയ, മൈക്കാനോസ്, ബോഡ്രം, പാരീസ്, ടിബിലിസി, ട്രാബ്‌സൺ, ബെയ്‌റൂട്ട്, കെയ്‌റോ, ദുബായ്, സരജേവോ, വിയന്ന, മാഡ്രിഡ്, മിലാൻ, മ്യൂണിക്ക്, ബാങ്കോക്ക്, ഷാം എൽ ഷെയ്ഖ്, ബാക്കു, ഫ്രാങ്ക്ഫർട്ട്, റിയാദ് എന്നിവയാണ് ഏറ്റവും ബുക്കിംഗ് ലഭിക്കുന്ന ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ.
---- facebook comment plugin here -----