Kerala
ആത്മഹത്യാ പ്രേരണ കേസ്: ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയില്‍
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോഴിക്കോട് | അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിത ജാമ്യം തേടി വീണ്ടും കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയായിരുന്നു വടകര സ്വദേശിനി ഷിംജിതക്കെതിരെ പോലീസ് കേസെടുത്തത്. ഈമാസം 21ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ദീപകിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ വച്ച് തന്നോട് ലൈംഗികാതിക്രമം കാണിച്ചതിനാലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ഷിംജിതയുടെ വാദം.



