National
സുബീന്‍ ഗാര്‍ഗിന്റെ മരണം; ബന്ധുവും അസം പോലീസ് ഡിഎസ്പിയുമായ സന്ദീപന്‍ ഗാര്‍ഗ് അറസ്റ്റില്‍
അദ്ദേഹത്തോടൊപ്പം സിംഗപ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന ബന്ധുവാണ് അറസ്റ്റിലായിരിക്കുന്നത്

ന്യൂഡല്‍ഹി | ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അദ്ദേഹത്തോടൊപ്പം സിംഗപ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന ബന്ധുവാണ് അറസ്റ്റിലായിരിക്കുന്നത്. കേസ് അന്വേഷണത്തില്‍ ഏറെ വഴിത്തിരിവാകുന്ന അറസ്റ്റാണിത്.
ഗാര്‍ഗിന്റെ ബന്ധുവും അസം പോലീസ് ഡിഎസ്പിയുമായ സന്ദീപന്‍ ഗാര്‍ഗിനെ ബുധനാഴ്ച അധികൃതര്‍ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിംഗപ്പൂരില്‍ സെപ്റ്റംബര്‍ 19 ന് കടലില്‍ നീന്തുന്നതിനിടെയാണ് സുബീന്‍ ഗാര്‍ഗ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ശ്യാംകനു മഹന്തയും സംഘവും സംഘടിപ്പിച്ച നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ പങ്കെടുക്കാനാണ് ഗാര്‍ഗ് പോയത്
---- facebook comment plugin here -----