Connect with us

covid

കൊവിഡ് ബാധിക്കുന്നതില്‍ ബ്ലഡ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടെന്ന് പഠനം

ബി പോസിറ്റീവ് രക്ത ഗ്രൂപ്പുകാര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത് കൂടുതലായും കണ്ടുവരുന്നതെന്നാണ് ഗവേഷകരുടെ വാദം.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് വൈറസിനെക്കുറിച്ച് ദിനംപ്രതി പുതിയ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയെന്നതാണ് പഠനങ്ങളുടെ ലക്ഷ്യം. പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് കൊവിഡ് ബാധിക്കുന്നതില്‍ ബ്ലഡ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടെന്നാണ്. ബി പോസിറ്റീവ് രക്ത ഗ്രൂപ്പിലുള്ളവരിലാണ് കൊവിഡ് ബാധിക്കുന്നത് കൂടുതലായും കണ്ടുവരുന്നതെന്നാണ് ഗവേഷകരുടെ വാദം. കൂടാതെ കൊവിഡ് രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ഈ ഗ്രൂപ്പുകാര്‍ക്കാണെന്ന് പഠനത്തില്‍ പറയുന്നു. ജനറല്‍ മെഡിക്കല്‍ കോളജ് (ജിഎംസി) സൂര്യപേട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. ബ്ലഡ് ഗ്രൂപ്പുകളും കൊവിഡ് ബാധിതരിലെ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യതിയാനവും താരതമ്യം ചെയ്ത് നടത്തിയ പഠനമാണിത്.

കൊവിഡ് വൈറസിന്റെ ഒന്നാം തരംഗത്തിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനത്തിനായി നിരീക്ഷിച്ച കൊവിഡ് രോഗികളില്‍ 39.5 ശതമാനം ആളുകളും ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍പെട്ടവരായിരുന്നു. 39 ശതമാനം ആളുകള്‍ ഒ ബ്ലഡ് ഗ്രൂപ്പുകാരും 18.5 ശതമാനം പേര്‍ എ ബ്ലഡ് ഗ്രൂപ്പുകാരും മൂന്ന് ശതമാനം എബി ബ്ലഡ് ഗ്രൂപ്പുകാരുമായിരുന്നു.

എന്നാല്‍ രക്തഗ്രൂപ്പുകളെ മാത്രം കണക്കിലെടുത്ത് ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സര്‍ട്ടിഫൈഡ് ഗവേഷകനായ ഡോ. കിരണ്‍ മദാലയുടെ അഭിപ്രായം. കൊവിഡ് അണുബാധകളില്‍ പ്രായം, സഹരോഗങ്ങള്‍ തുടങ്ങിയ നിരവധി അപകട ഘടകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest