Ongoing News
കുന്ദമംഗലത്ത് സ്‌കൂട്ടറില്‍ വാനിടിച്ച് വിദ്യാര്‍ഥിനി മരിച്ചു; അപകടം പരീക്ഷ എഴുതാന്‍ പോകവെ
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
കോഴിക്കോട് | കുന്ദമംഗലം പതിമംഗലത്ത് മിനി വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ ഫാത്തിമ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. പരീക്ഷ എഴുതാന്‍ പോവുകയായിരുന്നു വിദ്യാര്‍ഥിനി
കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനി സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ വന്ന മിനിവാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഓടിക്കൂടിയവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് പ്രൊവിഡന്‍സ് കോളജ് ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിനിയാണ്
---- facebook comment plugin here -----




