Connect with us

Kerala

കോഴിക്കോട് എന്‍ ഐ ടിയില്‍ തെരുവുനായ വിളയാട്ടം

വിദ്യാര്‍ഥികൾക്ക് ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് എന്‍ ഐ ടി ക്യാമ്പസിലും ഹോസ്റ്റല്‍ പരിസരങ്ങളിലും തെരുവു നായകളുടെ വിളയാട്ടം. വിദ്യാര്‍ഥികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വെളുപ്പും കറുപ്പും നിറം കലര്‍ന്ന നായയാണ് പരാക്രമം നടത്തുന്നത്.

ഇന്ന് രാവിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സഹായിയായ സ്ത്രീയെ ഈ നായ അക്രമിച്ചു. കഴിഞ്ഞ ദിവസം പരിസരത്തെ അംഗന്‍വാടി വിദ്യാര്‍ഥികള്‍ക്ക് നേരെയും എന്‍ ഐ ടി വിദ്യാര്‍ഥികള്‍ക്ക് നേരെയും നായയുടെ അക്രമമുണ്ടായിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ വിദ്യാർഥികൾ ഇടപഴകുന്ന പ്രദേശത്താണ് നായകളുടെ വിളയാട്ടം.

നായയെ പിടികൂടണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

Latest