ksrtc stop
മര്‍കസിന് മുന്നില്‍ കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് സ്റ്റോപ്പ്

കോഴിക്കോട് | കാരന്തൂര്‍ മര്‍കസിന് മുന്നില്‍ കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചു. ദിവസേന നൂറ്കണക്കിന് യാത്രക്കാര്‍ കയറിയിറങ്ങുന്ന സ്ഥലം എന്നതിനാലാണ് മര്‍കസിന് മുന്നില്‍ കെ എസ് ആര്‍ ടി സി സ്റ്റോപ്പ് അനുവദിച്ചത്.
നേരത്തെ ഗതാഗതമന്ത്രി ആന്റണി രാജുവിന് മുന്നില്‍ ഇത് സംബന്ധിച്ച നിവേദനം നല്‍കിയിരുന്നു. മര്‍കസ് നോളജ് സിറ്റിയിലേക്കുള്ള ബസ് സര്‍വ്വീസ് ഉദ്ഘാടന ദിവസം മന്ത്രി മര്‍കസ് സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയോട് ഇക്കാര്യം മര്‍കസ് അധികൃതര്‍ ഉണര്‍ത്തുകയും ചെയ്തിരുന്നു.
---- facebook comment plugin here -----