Connect with us

Kerala

കാക്കൂരില്‍ പശുക്കളെ കെമിക്കല്‍ ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചു; അയല്‍വാസികളായ മൂന്ന് പേർക്കെതിരെ കേസ്

ഫാമിലെ ഏഴ് പശുക്കളെയാണ്  പൊള്ളലേൽപ്പിച്ചത്

Published

|

Last Updated

കോഴിക്കോട് |  കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളലേൽപ്പിച്ചെന്ന് പരാതി. സംഭവത്തിൽ അയല്‍വാസികളായ മൂന്ന് പേര്‍ക്കെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തു. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ ഏഴ് പശുക്കളെയാണ്  പൊള്ളലേല്‍പ്പിച്ചത്.

ഫാമില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണറുകള്‍ മലിനമാകുന്നതായും ആരോപിച്ച് അയല്‍വാസികള്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ചേളന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരതയുണ്ടായത്.