Kerala
വീഡിയോ കോളിൽ സംശയമുന്നയിച്ചു; പത്ത് വയസ്സുകാരനെ പൊള്ളിച്ച് മാതാവ് കാമുകനൊപ്പം നാടുവിട്ടു
നാടകീയ രംഗങ്ങള്‍ നടന്നത് കാസര്‍കോട് ബേക്കലില്‍

കാസര്‍കോട് | മാതാവിന്റെ നിരന്തരമുള്ള വീഡിയോ കോളില്‍ സംശയമുന്നയിച്ച പത്ത് വയസ്സുകാരനെ ചായ പാത്രം ഉപയോഗിച്ച് പൊള്ളിച്ചു. പിന്നാലെ കാമുകനൊപ്പം യുവതി നാടുവിട്ടു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിക്ക് കാമുകനുണ്ടെന്നും നിരന്തം വീഡിയോ കോളുകള്‍ ചെയ്യാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. പത്ത് വയസ്സുകാരനായ മകന്‍ ഇതിനെതിരെ സംസാരിച്ചതോടെ മാതാവ് കുപിതയായി. തുടര്‍ന്ന് ചായ പാത്രം ചൂടാക്കി കുട്ടിയുടെ ദേഹത്ത് വെച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടിയെ പൊള്ളിച്ചതിനും നാടുവിട്ടതിനുമായി യുവതിക്കെതിരെ രണ്ട് കേസുകളാണെടുത്തിട്ടുള്ളത്.
---- facebook comment plugin here -----