Kerala
കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; ഒഡീഷ സ്വദേശി പിടിയില്‍
ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പോലീസ് പറഞ്ഞു

കണ്ണൂര്‍ | രണ്ടു ട്രെയിനുകള്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍. കണ്ണൂരില്‍ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സര്‍വേഷാണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. സര്‍വേഷ് പത്ത് വര്‍ഷമായി കണ്ണൂരില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും ഇയാളാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞതെന്നു സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.
നേത്രാവതി എക്‌സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
---- facebook comment plugin here -----