Kerala
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷ ആരോപണം.

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അങ്കമാലി എംഎല്‍എ റോജി എം ജോണാണ് നോട്ടീസ് നല്‍കിയത്.
വിഷയം നേരത്തെ പല തവണ ചര്‍ച്ച ചെയ്തതാണെങ്കിലും ഒരിക്കല്‍ കൂടി ചര്‍ച്ചയാകാമെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതോടെ പ്രമേയം ഉച്ചക്ക് ഒരു മണിക്ക് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചു
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷ ആരോപണം. സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങള്‍ ജനത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാനുമാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് സമ്മതിച്ചത്. രണ്ട് മണിക്കൂറാണ് ചര്‍ച്ച നടക്കുക.