Connect with us

National

എസ് എസ് എഫ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

സി വി എ മുഹമ്മദ് നൗഫൽ ഉലൂമിയെ പ്രസിഡൻ്റായും രാജാ മുഹമ്മദിനെ ജന.സെക്രട്ടറിയായും എം മുഹമ്മദ് അൻവരിയെ ഫിനാ. സെക്രട്ടറിയായും തിരഞ്ഞെടുത്തു

Published

|

Last Updated

ഊട്ടി | ഊട്ടിയിൽ നടന്ന എസ് എസ് എഫ് തമിഴ്‌നാട് സംസ്ഥാന വാർഷിക കൗൺസിൽ സമാപിച്ചു. കമാലുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. എസ് ജെ എം തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സഖാഫി ഉദ്ഘാടനം ചെയ്തു.

അബ്ദുൽ ഹകീം ഇംദാദി, നിസാമുദ്ദീൻ അഹ്‌സനി, മുഹമ്മദ് നൗഫൽ ഉലൂമി, അലി ഷാ നൂറാനി, അബ്ദുൽ മുത്തലിബ്, അബൂത്വാഹിർ നിസാമി, ശബീർ അലി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

എം പി കുഞ്ഞിമുഹമ്മദ് ഹിശാമി, പി എ നാസർ ഹിശാമി, ലുഖ്മാൻ മദനി സംബന്ധിച്ചു. സയ്യിദ് അബ്ദുർറഹ്‌മാൻ ബുഖാരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഭാരവാഹികളായി സി വി എ മുഹമ്മദ് നൗഫൽ ഉലൂമി (പ്രസി.), രാജാ മുഹമ്മദ് (ജന.സെക്ര.), എം മുഹമ്മദ് അൻവരി (ഫിനാ. സെക്ര.), എച്ച് ശാജഹാൻ, ശാഹിദ് സഖാഫി, നിസാർ ഇംദാദി, അബ്ദുല്ല അൻവരി, റിയാസ്, സൈദ് ത്വാഹിർ, അലി ഷാ നൂറാനി, നൗഷാദ് മദനി, ഫാറൂഖ് അഹ്‌സനി, ആബിദ് ബുഖാരി (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.