Connect with us

Kerala

എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

നാളെ വൈകുന്നേരം 4 ന് നടക്കുന്ന സമാപന സംഗമം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മേല്‍മുറി | എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കമായി. പ്രശസ്ത കവിയും സാഹിത്യകാരനുമായ കെ ടി സൂപ്പി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍ അധ്യക്ഷനായി. റഫീഖ് സഖാഫി മുണ്ടിത്തൊടിക പ്രാര്‍ത്ഥന നടത്തി.

പി ഉബൈദുല്ല എം എല്‍ എ മുഖ്യാതിഥിയായി. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം നജ്മുദ്ധീന്‍ ഐക്കരപ്പടി സന്ദേശ പ്രഭാഷണം നടത്തി. കെ എം എ റഹീം സാഹിബ്, മുഹമ്മദ് അഹ്സനി കോഡൂര്‍, സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ശാഫി സഖാഫി, ഇബ്രാഹിം ബാഖവി മേല്‍മുറി, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, കൊന്നോല ഇബ്രാഹിം, മുഹമ്മദലി മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

163 മത്സര ഇനങ്ങളില്‍ രണ്ടായിരം പ്രതിഭകളാണ് മാറ്റുരക്കുന്നത്. പത്ത് മത്സര ഫല പ്രഖ്യാപനത്തിന് ശേഷം 60 പോയിന്റുമായി മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി സെക്ടറുകള്‍ ഒന്നാം സ്ഥാനത്തും 56 പോയിന്റോടെ മേല്‍മുറി സെക്ടര്‍ രണ്ടാം സ്ഥാനത്തും 42 പോയിന്റോടെ പൂക്കോട്ടൂര്‍ സെക്ടര്‍ മൂന്നാം സ്ഥാനത്തുമാണ്.

നാളെ വൈകുന്നേരം 4 ന് നടക്കുന്ന സമാപന സംഗമം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം സ്വാദിഖ് സഖാഫി, എസ്. വൈ.എസ് ജില്ലാ സെക്രട്ടറിമാരായ ദുല്‍ഫുഖാര്‍ അലി സഖാഫി, പി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിക്കും.

 

---- facebook comment plugin here -----

Latest