Connect with us

Kerala

സി ജെ റോയ് ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന സംശയം ബലപ്പെടുന്നു

ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതായി വിവരം

Published

|

Last Updated

ബെംഗളൂരു | കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന സംശയം ബലപ്പെടുത്തുന്ന തരത്തില്‍ ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതായി വിവരം.

ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലില്‍ റോയ് സമ്മര്‍ദ്ദത്തിലായിരുന്നു. മരണത്തെക്കുറിച്ചു പ്രത്യേക സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണസംഘം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിര്‍ദ്ദേശം നല്‍കി. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ് ഐ ടി അറിയിച്ചു.

ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവില്‍ സംസ്‌കരിച്ചു. രാവിലെ 10 മുതല്‍ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്‌സ് ലക്ഷ്വറി കാസ്‌കേഡില്‍ പൊതുദര്‍ശനം നടത്തിയ ശേഷമായിരുന്നു സംസ്‌കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിനാളുകള്‍ റോയിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്‌സ് ലക്ഷ്വറിയില്‍ തന്നെയാണ് സംസ്‌കാരവും നടത്തിയത്.

 

 

---- facebook comment plugin here -----

Latest