Connect with us

Kerala

മണ്ണുത്തിയിലെ ഐസ് ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച

സംഭവസമയത്ത് ക്ലീനിംഗ് സ്റ്റാഫുകള്‍ മാത്രമാണ് ഫാക്ടറിയിലുണ്ടായിരുന്നത്.

Published

|

Last Updated

തൃശൂര്‍ | മണ്ണുത്തി ഒല്ലൂക്കരയില്‍ ഐസ് ഫാക്ടറിയില്‍ അമോണിയ വാതക ചോര്‍ച്ച.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയ പൈപ്പിന്റെ വാല്‍വിന് ഉണ്ടായ തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണം. സംഭവസമയത്ത് ക്ലീനിംഗ് സ്റ്റാഫുകള്‍ മാത്രമാണ് ഫാക്ടറിയിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് തൃശൂരില്‍ നിന്നും പുതുക്കാട് നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി വെള്ളം അടിച്ച് ചോര്‍ച്ച നിയന്ത്രണത്തിലാക്കി.

25,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയ സംഭരിച്ചിരുന്നത്. ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ബി. വൈശാഖും കോര്‍പ്പറേഷന്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറും പറഞ്ഞു.

Latest