Connect with us

Kerala

കുതിച്ചെത്തിയ ബസ്സിനടിയില്‍ പെടാതെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

കുഞ്ഞ് രക്ഷപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു

Published

|

Last Updated

കോഴിക്കോട് | മതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കുഞ്ഞ് റോഡ് മുറിച്ച് കടക്കാന്‍ ഓടുന്നതിനിടെ കുതിച്ചെത്തിയ ബസ്സിനടിയില്‍ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ നിന്ന് കുഞ്ഞ് രക്ഷപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോഴിക്കോട് കൊടിയത്തൂരിലാണ് അപകടത്തില്‍ നിന്ന് കുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ടത്. സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് രക്ഷപ്പെടാന്‍ കാരണമായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് കുഞ്ഞ് ഓടിപോവുകയായിരുന്നു.

ഇതിനിടയിലാണ് സ്വകാര്യ ബസ് വന്നത്. കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവര്‍ ബസ് വലതുവശത്തേക്ക് അല്‍പ്പം മാറ്റി സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി. ബസിന്റെ പിന്‍ചക്രമുള്ള ഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. ബസ് കണ്ടതും കുഞ്ഞ് ഉടനെ തിരിച്ച് ഓട്ടോ നിന്നിരുന്ന ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു.

കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോയില്‍ വന്നിറങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ച് കടന്നുപോയി. ഈ സമയം പിതാവ് ഓട്ടോയിലിരുന്ന് പണം നല്‍കുന്നതിനിടെ കുട്ടി അമ്മയുടെ അരികിലെത്താന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

 

---- facebook comment plugin here -----

Latest