Kerala
പെരിയ ഇരട്ടക്കൊലക്കേസ്; പത്താം പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍
നിലവില്‍ പീതാംബരന്‍, ഗിജിന്‍ എന്നീ പ്രതികള്‍ പരോളിലാണ്
കാസര്‍കോട്| കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍. പത്താം പ്രതി രഞ്ജിത്തിനാണ് പരോള്‍ അനുവദിച്ചത്. രണ്ടുമാസം മുമ്പ് രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു. നിലവില്‍ ഒന്നാം പ്രതി എ പീതാംബരന്‍, അഞ്ചാം പ്രതി ഗിജിന്‍ എന്നിവര്‍ പരോളിലാണ്. കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. 15 ദിവസത്തേക്കാണ് പരോള്‍ നല്‍കിയത്. അതേസമയം, പ്രതികള്‍ക്ക് ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
മുമ്പും കേസിലെ പ്രതികള്‍ പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.



