Kerala
വോട്ടുകൾ ചോർത്തി, ഭരണഘടന തകർത്തു; ഗ്യാനേഷ് കുമാർ ഉടന്‍ രാജിവെക്കണം - രാഹുല്‍ ഗാന്ധി
ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ രാജ്യം ഭരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീഡിയോ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.
ന്യൂഡല്‍ഹി| മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജി വെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇത് പറഞ്ഞത്.
ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ രാജ്യം ഭരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീഡിയോ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഇങ്ങനെ പറയാനാകില്ലെന്നും എന്ത് ഉറപ്പിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
ബിജെപി വിജയങ്ങളില്‍ ഭരണവിരുദ്ധവികാരമില്ലേ. ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്‍ക്കപ്പെടുകയാണ്. ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര്‍ക്കപ്പെടുകയാണെങ്കില്‍ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിലനില്‍പ്പില്ലാതെയാകും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, പ്രമുഖ വ്യവസായി അദാനി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് തുടങ്ങിയവരുടെ ചിത്രം പ്രദശിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം.ഇവര്‍ സംഘടിതമായി വോട്ട് മോഷ്ടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചോയ്സ് ആയിരുന്നു. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ അവര്‍ അവഗണിച്ചു. നമ്മുടെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാറാണ് അദ്ദേഹം പറഞ്ഞു.
2023 ഡിസംബറില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണം നടന്നപ്പോള്‍ താന്‍ അതിനെ ശക്തമായി എതിര്‍ക്കുകയും സിഇസി നിയമനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മഹാദേവപുരയിലെ വോട്ട് ചോര്‍ച്ച മുതല്‍ ഹരിയാനയില്‍ ഒടുവില്‍ നടന്ന സംഭവങ്ങള്‍ വരെ സമാനതയുള്ളതാണ്. എന്നാല്‍ വോട്ട് ചോരി നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാര്‍ അടക്കം ശ്രമിച്ചത്. മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ സംരക്ഷിച്ചു.
തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച മോദിക്കും അമിത് ഷാക്കുമെതിരെ അന്വേഷണം നടത്തണം. ഗൂഡാലോചനയിലും അന്വേഷണം നടക്കണം. ജനം ഇവരെ ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ തന്നെയാണ് ഈ ഗൂഢാലോചനകളുടെ തലപ്പത്ത്. ഭരണഘടന സ്ഥാപനങ്ങളെ ഇവര്‍ സംഘടിതമായി തകര്‍ത്തു. ഭാവനയല്ല വസ്തുതയാണ് പറയുന്നത്. വോട്ട് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്ഥാപനം തന്നെ നശിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
Content Highlights: Lok Sabha Opposition Leader Rahul Gandhi demanded the immediate resignation of Chief Election Commissioner Gyanesh Kumar during a press conference. He accused the BJP-led central government and election authorities of systematically destroying the nation’s constitution and voting integrity. Gandhi alleged that electoral roll modifications and systemic failures are being used to deliberately manipulate election outcomes.




