Kerala
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പ്രിലിമിനറി പരീക്ഷ ശനിയാഴ്ച
കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, സഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ 3260 സെന്ററുകളിലാണ് പരീക്ഷ നടക്കുക.
കോഴിക്കോട്|സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത മദ്‌റസകളിലെ മൂന്ന് മുതല്‍ +2 കൂടിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ അധിക നൈപുണി വളര്‍ത്തിയെടുക്കാനും മദ്‌റസാ പഠനത്തോട് താല്പര്യം വര്‍ദ്ധിപ്പിക്കാനും മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനും വേണ്ടി നടത്തുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ഒന്നാംഘട്ടം പ്രിലിമിനറി പരീക്ഷ സെപ്തംബര്‍ 26 ശനിയാഴ്ച കാലത്ത് ഏഴു മണി മുതല്‍ 9 മണി വരെ ജനറല്‍ മദ്‌റസകളിലും പത്തുമണി മുതല്‍ 12 മണി വരെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടക്കുന്നതാണ്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, സഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ 3260 സെന്ററുകളിലാണ് പരീക്ഷ നടക്കുക.
ഇതു സംബന്ധമായി ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇ.യഅ്ഖൂബ് ഫൈസി ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, എന്‍.അലി അബ്ദുള്ള, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, മജീദ് കക്കാട്, സി.പി സൈതലവി മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുല്‍ അസീസ് ഫൈസി കാട്ടുകുളങ്ങര, സി.എച്ച് അബ്ദുല്‍ കരീം ഹാജി മുതലായവര്‍ സംബന്ധിച്ചു.
Content Highlights:
The preliminary phase of the Smart Scholarship exam conducted by the Samastha Kerala Sunni Vidyabhyasa Board will take place across 3,260 centers. The exam aims to enhance skill development and competitive exam training for students from Class 3 to Plus Two. The director board meeting chaired by E Yaqoob Faiz reviewed all arrangements for the test.




