Connect with us

Kerala

ഒമ്പതാം ക്ലാസുകാരനെ ജീവനക്കാരൻ എച്ചിൽ കൈകൊണ്ട് അടിച്ചെന്ന് പരാതി

സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. 

Published

|

Last Updated

കൊല്ലം| സ്കൂളിലെ ജീവനക്കാരൻ ഒമ്പതാം ക്ലാസുകാരനെ എച്ചിൽ കൈകൊണ്ട് മുഖത്തടിച്ചെന്ന് പരാതി. കൊല്ലം കുറ്റിക്കാട് സി പി എച്ച് എസ് എസിലെ പ്യൂൺ രജീഷിനെതിരെയാണ് പരാതി. കാറ്റടിച്ച് ജനൽ അടഞ്ഞതിനെ തുടർന്ന് ജനലിനടുത്തുണ്ടായിരുന്ന വിദ്യാർഥിയെ രജീഷ് മർദിച്ചെന്നാണ് ആരോപണം.

സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.  സെപ്റ്റംബർ 13നാണ് സംഭവം നടന്നത്. ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിലെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. രജീഷിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Content Highlights:
A ninth-grade student at Kuttikkadu CPHSS in Kollam was allegedly assaulted by school peon Rajeesh over a slammed window. The student’s family claimed the headmistress took no action regarding the September 13 incident. SFI activists are currently protesting, demanding the peon’s dismissal.

---- facebook comment plugin here -----

Latest