Connect with us

Kerala

ഫാന്‍ കത്തിയമര്‍ന്ന് ദേഹത്തേക്ക് വീണു; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ കുഞ്ഞിനെ കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം പുറത്തുപോയ സമയത്തായിരുന്നു അപകടം

Published

|

Last Updated

മലപ്പുറം | തിരുവാലി കുളക്കാട്ടിരിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് തീപ്പൊള്ളലേറ്റ് ദാരുണാന്ത്യം. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകളായ ശ്രീഭദ്രയാണ് മരിച്ചത്.

കുട്ടിയെ മുറിക്കുള്ളിലെ കട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കള്‍ വീടിന് പുറത്ത് ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് മുറിയിലെ വാള്‍ഫാനില്‍ തീപിടിച്ചു. ഫാന്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്ന് താഴെ കുട്ടി കിടന്നിരുന്ന ബെഡിലേക്ക് ഉരുകിവീണാണ് കുഞ്ഞിന് ഗുരുതരമായി തീപ്പൊള്ളലേറ്റത്.

കുളക്കാട്ടിരി ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിലാണ് സജീവും ഭാര്യയും ജോലി ചെയ്യുന്നത്.

 

Latest