Business
ബേങ്ക് പണിമുടക്ക്; ഇടപാടുകള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് എസ് ബി ഐ
പണ ആവശ്യങ്ങൾക്കായി എ ടി എമ്മുകളും, തടസ്സമില്ലാത്ത സേവനത്തിനായി യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, യു പി ഐ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളും പരമാവധി ഉപയോഗപ്പെടുത്താൻ എസ് ബി ഐ നിർദ്ദേശിച്ചു.
ന്യൂഡല്‍ഹി | സെപ്തംബര്‍ 28 മുതല്‍ 30 വരെ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ രാജ്യവ്യാപക ബേങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇടപാടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി എസ് ബി ഐ. സെപ്തംബര്‍ 26ന് നാലാം ശനിയും, 27 ഞായറും ആയതിനാല്‍ ആ ദിവസങ്ങളിലെ അവധിക്ക് ശേഷമായിരിക്കും സമരം. ഇത് തുടര്‍ച്ചയായി ബേങ്ക് അടഞ്ഞ് കിടക്കുന്നതിനാല്‍ ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാന്‍ പ്രധാനപ്പെട്ട ബേങ്കിംഗ് സേവനങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കണമെന്നാണ് എസ് ബി ഐ നിര്‍ദേശം.
അതേസമയം, ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സെപ്തംബര്‍ 27 ഞായറാഴ്ച പൊതുമേഖലാ ബേങ്കുകളും ഗ്രാമീണ ബേങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പണമിടപാടുകള്‍ക്കായി എ ടി എമ്മുകള്‍, കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ എന്നിവ ഉപയോഗിക്കാനും, തടസ്സമില്ലാത്ത സേവനത്തിനായി ഇന്റര്‍നെറ്റ് ബേങ്കിംഗ്, യോനോ, മൊബൈല്‍ ബേങ്കിംഗ്, യു പി ഐ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എസ് ബി ഐ അധികൃതര്‍ അറിയിച്ചു.
Content Highlights:
SBI issued an alert to customers ahead of the nationwide bank strike from September 28 to 30. Since September 26 and 27 are routine holidays, public and regional rural banks will function on Sunday, September 27. Customers are advised to use UPI, YONO, net banking, and ATMs for seamless digital banking transactions.





