From the print
എസ് എസ് എഫ് കേരള സാഹിത്യോത്സവ് പന്തലിന് കാൽനാട്ടി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂവായിരത്തോളം മത്സരാർഥികളാണ് സാഹിത്യോത്സവിൽ മാറ്റുരക്കുക

പാലക്കാട് | ആഗസ്റ്റ് നാല് മുതൽ പത്ത് വരെ പാലക്കാട് കല്ലേക്കാട് നടക്കുന്ന 32ാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് ഒരുക്കങ്ങൾക്ക് പ്രൗഢ തുടക്കം. കല്ലേക്കാട് സാഹിത്യോത്സവ് നഗരിയിൽ നടന്ന പന്തൽ കൽനാട്ടൽ കർമത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ പി മുഹമ്മദ് മുസ്്ലിയാർ കൊമ്പം, എം പി അബ്ദുർറഹ്്മാൻ ഫൈസി മാരായമംഗലം, ഐ എം കെ ഫൈസി കല്ലൂർ നേതൃത്വം നൽകി.
കേരള മുസ്്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ, ജനറൽ സെക്രട്ടറി ശൗക്കത്ത് ഹാജി കാരാകുർശ്ശി, എസ് ജെ എം സംസ്ഥാന സെക്രട്ടറി കെ ഉമർ മദനി വിളയൂർ, സമസ്ത ജില്ലാ സെക്രട്ടറി എം വി സിദ്ദിഖ് കാമിൽ സഖാഫി ഒറ്റപ്പാലം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, എസ് എം എ ജില്ലാ പ്രസിഡന്റ്സിദ്ദീഖ് ഫൈസി വാക്കട, ജനറൽ സെക്രട്ടറി അലിയാർ അമ്പലപ്പാറ, സംസ്ഥാന പ്രവർത്തക സമിതി അംഗം പി പി മുഹമ്മദ് കുട്ടി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്റശീദ് അശ്‌റഫി ഒറ്റപ്പാലം, എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അശ്റഫ് അഹ്സനി ആനക്കര, അബൂബക്കർ അവണക്കുന്ന്, എസ് എസ് എഫ് കേരള സെക്രട്ടറി ജഅ്ഫർ അലി കോട്ടോപ്പാടം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അബ്ബാസ് സഖാഫി ഒറ്റപ്പാലം, മുനീർ അഹ്സനി ഒമ്മല, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് യാസീൻ ജിഫ്്രി അഹ്സനി, ജനറൽ സെക്രട്ടറി സ്വാലിഹ് മോളൂർ സംബന്ധിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂവായിരത്തോളം മത്സരാർഥികളാണ് സാഹിത്യോത്സവിൽ മാറ്റുരക്കുക.