Connect with us

Kerala

എസ് എസ് എഫ് ഹയർ സെക്കൻഡറി അംഗത്വ ക്യാമ്പയിന് തുടക്കമായി

"ശരികളുടെ ശബ്ദമാകുക" 

Published

|

Last Updated

കോഴിക്കോട് | “ശരികളുടെ ശബ്ദമാകുക” എന്ന പ്രമേയത്തിൽ എസ് എസ് എഫ് ഹയർ സെക്കൻഡറി അംഗത്വ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യത്യസ്ത ഹയർ സെക്കൻഡറി സ്കൂളുകളിൽ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനങ്ങൾക്ക് എസ് എസ് എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകി.
രണ്ട് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി യൂനിറ്റുകളിൽ ഒന്നാം വർഷ വിദ്യാർഥികളുടെ സംഗമമായ ഫസ്റ്റ് ഇംപ്രഷൻ, മുഹർറം മെസേജ്, യൂനിറ്റ് കൗൺസിൽ എന്നിവ നടക്കും. ക്യാമ്പയിന്റെ ഭാഗമായി ജില്ലാതലത്തിൽ 50 പേർ അടങ്ങുന്ന സന്നദ്ധ സേന നിലവിൽ വരും. ജില്ലാതലത്തിൽ നടന്ന അവലോകന മീറ്റിംഗ് സജ്ജത മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ആഗസ്റ്റ് 30ന് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി സംസ്ഥാനത്തുടനീളം പുതിയ യൂനിറ്റ് കമ്മിറ്റികൾ നിലവിൽ വരും.
---- facebook comment plugin here -----

Latest