Connect with us

Organisation

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി; നാടും നഗരവും ഇളക്കിമറിച്ച് "ഉദ്ഘോഷം'

ബത്തേരിയിൽ കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റ്‌ കെ ഒ അഹ്‌മദ്‌ കുട്ടി ബാഖവി ഫ്ലാഗ് ഓഫ് ചെയ്തു

Published

|

Last Updated

കൽപ്പറ്റ | “നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടന്ന പ്രചാരണ പരിപാടികൾ വയനാട് ജില്ലയിലെ നാടും നഗരവും ഇളക്കി. ഡിവിഷൻ, ഭാരവാഹികളുടെ നേതൃത്വത്തിൽ ഉദ്ഘോഷം എന്ന പേരിൽ നടന്ന വാഹന പ്രചാരണ ജാഥ ശ്രദ്ധേയമായി.

സുൽത്താൻ ബത്തേരി ഡിവിഷൻ യാത്ര ബത്തേരി ചുങ്കം മഖാമിലെ സിയാറത്തോടെ ആരംഭിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ കെ ഒ അഹ്‌മദ്‌ കുട്ടി ബാഖവി ജാഥാ ക്യാപ്റ്റൻ ശരീഫ് സഖാഫിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഹം സ കുട്ടി സഖാഫി, ഷുഹൈബ് ജൗഹരി, ത്വാഹിർ സുൽത്താനി വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.

വെള്ളമുണ്ട ഡിവിഷൻ വാഹന പ്രചാരണ ജാഥ കോറോം മഖാമിലെ സിയാറത്തോടെ ആരംഭിച്ചു. കേരള മുസ്‌ലിം ജമാഅത്ത് തൊണ്ടർനാട് സെക്രട്ടറി ഉസ്മാൻ ദാരിമി കോറോം ഡിവിഷൻ പ്രസിഡന്റ്‌ ഫായിസ് നഈമിക്ക് പതാക കൈമാറ്റം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. റാഫി അഹ്സനി, മുഹമ്മദ് റാശിദ്, മുഹമ്മദ് ശാഫി, മുബശ്ശിർ ലത്വീഫി പടിഞ്ഞാറത്ത, ജുബൈർ അലി എന്നിവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.

മാനന്തവാടി ഡിവിഷൻ വാഹന ജാഥ ബാവലി മഖാമിലെ സിയാറത്തിന് ശേഷം കേരള മുസ്‌ലിം ജമാഅത്ത് മാനന്തവാടി സോൺ ജനറൽ സെക്രട്ടറി അശ്കർ ചെറ്റപ്പാലം ജാഥാ ക്യാപ്റ്റൻ ഹാരിസ് ഖുതുബിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. റശാദ് ബുഖാരി, ഉമൈർ സഅദി, മുബഷിർ കുണ്ടാല, അബൂബക്കർ സിദ്ദീഖ് ഖുതുബി, ആസിഫ് കുണ്ടാല, സഈദ് മുസ്‌ലിയാർ, ആശിഖ് കൂളിവയൽ വിവിധ ഇടങ്ങളിൽ സംസാരിച്ചു.

മേപ്പാടി ഡിവിഷൻ വാഹന പ്രചാരണ ജാഥ ചേലോട് മഖാമിലെ സിയാറത്തോടെ ആരംഭിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മേപ്പാടി സോൺ പ്രസിഡന്റ്‌ മുഹമ്മദലി സഖാഫി പുറ്റാട്, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ജമാൽ സുൽത്താനി എന്നിവർ ജാഥാ ക്യാപ്റ്റൻ ശഫീഖ് സുൽത്താനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അബു ആനപ്പാറ, അസ്‌ലം ചുണ്ട, അബൂത്വാഹിർ ഹാഷിമി സംബന്ധിച്ചു.

കൽപ്പറ്റ ഡിവിഷൻ വാഹന പ്രചാരണ ജാഥ പാറക്കൽ മഖാമിലെ സിയാറത്തോടെ ആരംഭിച്ചു. മുസ്‌ലിം ജമാഅത്ത് കൽപ്പറ്റ സോൺ വൈസ് പ്രസിഡന്റ്‌ സലീം വാഴവറ്റ ജാഥാ ക്യാപ്റ്റൻ റാശിദ്‌ അദനിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എസ് അജ്നാസ്, ആദം ആശിഖ് വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest