Connect with us

Organisation

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: യു എ ഇയിലെത്തിയ എസ് എസ് എഫ് കര്‍ണാടക പ്രസിഡന്റ് ഹാഫിള് സുഫ്യാന്‍ സഖാഫിക്ക് സ്വീകരണം നല്‍കി

ഗോള്‍ഡന്‍ ഫിഫ്റ്റി പ്രചരണാര്‍ത്ഥം അടുത്ത ദിവസങ്ങളില്‍ യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ സുഫ്യാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ ജി.മീറ്റുകള്‍ നടക്കും.

Published

|

Last Updated

അബൂദബി |  എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി യു എ ഇ യിലെത്തിയ എസ് എസ് എഫ് കര്‍ണ്ണാടക പ്രസിഡന്റ് ഹാഫിള് സുഫ്യാന്‍ സഖാഫിയെ കര്‍ണ്ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (കെ സി എഫ്) നേതാക്കള്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഗോള്‍ഡന്‍ ഫിഫ്റ്റി പ്രചരണാര്‍ത്ഥം അടുത്ത ദിവസങ്ങളില്‍ യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ സുഫ്യാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ ജി.മീറ്റുകള്‍ നടക്കും.

ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി കര്‍ണ്ണാടകയുടെ 31 ജില്ലകളിലായി എട്ടായിരത്തോളം കിലോമീറ്ററുകള്‍ താണ്ടി 60 കേന്ദ്രങ്ങളിലായി നടത്തിയ ഗോള്‍ഡന്‍ സഫാരി യാത്ര, നൂറിലേറെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ഗോള്‍ഡന്‍ ബെല്‍ യാത്ര, ആയിരത്തോളം യൂണിറ്റുകളില്‍ പീപ്പിള്‍ കോണ്‍ഫറന്‍സുകള്‍, സെന്‍സോറിയം ദഅവാ കോണ്‍ഫറന്‍സ് തുടങ്ങി വിവിധ പരിപാടികള്‍ നടന്നു വരുന്നു. കെ സി എഫ് നേതാക്കളായ ഹസൈനാര്‍ അമാനി (പ്രസി.കെ.സി.എഫ് അബൂദബി), കബീര്‍ ബയമ്പാടി (ജ.സെക്ര: കെ.സി.എഫ് അബൂദബി), ഹഖീം തുര്‍ക്കളികെ (കെ.സി.എഫ് നാഷണല്‍ ലീഡര്‍), ഉമര്‍(സ്വാഗത സംഘം ചെയര്‍മാന്‍), എന്‍ജിനീയര്‍ മന്‍സൂര്‍ (പ്രസി: മസ്ദര്‍ അബൂദബി),എന്‍ജിനീയര്‍ അര്‍ശാദ്(ജ.സെക്ര: മസ്ദര്‍ അബൂദബി), ഇഖ്ബാല്‍ കുന്താപുരം, ഹാഫിള് അബ്ദുള്ള(സ്വാഗത സംഘം കണ്‍വീനര്‍), ജാവിദ് എന്നിവര്‍ സ്വീകരിച്ചു. ഐതിഹാസികമായ ഗോള്‍ഡന്‍ ഫിഫ്റ്റിക്ക് പരിസമാപ്തി കുറിച്ച് ജന ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി സെപ്തംബര്‍ 10 ന് ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

 

Latest