Connect with us

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ പോലിസ് മൈതാനിയിലും നഗരത്തിന്റെ വിവിധ കോണുകളിലും സ്ഥാപിച്ച നിര്‍മിതികള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. വായനയുടെയും ചിന്തയുടെയും ചരിത്രത്തിന്റെയുമെല്ലാം നേര്‍ചിത്രങ്ങളാണ് ഇത്തരം നിര്‍മിതികള്‍.

മൗലന അബുല്‍കലാം ആസാദിന്റെ നാമത്തിലുള്ള പ്രധാന കവാടത്തിലൂടെയാണ് പോലിസ് മൈതാനിയിലേക്കുള്ള പ്രവേശനം. എജുസൈന്‍, പുസ്തക ലോകം എന്നിവയുടെ ഹാളിലേക്കുള്ള കവാടം ആരെയും ആകര്‍ഷിക്കുന്നതാണ്. പഴയ ബസ് സ്റ്റാന്‍ഡ് റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന പൊതുജനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രവേശന കവാടങ്ങള്‍ കണ്ട് ഇവിടെയെത്തുന്നത്.
പുസ്തകലോകത്തേക്ക് കടക്കുന്നിടത്തും മനോഹര നിര്‍മിതിയുണ്ട്. മൗലന അബുല്‍ കലാം ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന പുസ്തക മാതൃകയാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്.

വീഡിയോ കാണാം

Latest