Kerala
എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി: 'ഓർമകൾ' സംഗമം ചൊവ്വാഴ്ച
മുൻകാല പ്രസിഡൻ്റുമാരായ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കുകയും പേരോട് അബ്ദുർറഹ്‌മാൻ സഖാഫി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.

കോഴിക്കോട് | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി മുൻകാല ഭാരവാഹികളുടെ സംഗമമായ ‘ഓർമകൾ’ ചൊവ്വാഴ്ച നടക്കും. കോഴിക്കോട് സമസ്ത സെന്ററിൽ വെച്ച് വൈകിട്ട് അഞ്ച് മണിക്കാണ് സംഗമം.
കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻറെ സംസ്ഥാന ഭാരവാഹികളായി മുൻകാലങ്ങളിൽ പ്രവർത്തിച്ചിരുന്നവരാണ് സംഗമിക്കുന്നത്. മുൻകാല പ്രസിഡൻ്റായിരുന്ന സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി പ്രാർത്ഥന നടത്തും. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി തുടങ്ങിയവർ സംസാരിക്കും.
---- facebook comment plugin here -----