Kerala
ശ്രീറാമിനെ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമിച്ച നടപടി; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് ഭക്ഷ്യമന്ത്രി
ആരോപണ വിധേയനെ താനറിയാതെ വകുപ്പില്‍ നിയമിച്ചതിലാണ് മന്ത്രി ജി ആര്‍ അനില്‍ അതൃപ്തി അറിയിച്ചത്.

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമിച്ചതില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി. ആരോപണ വിധേയനെ താനറിയാതെ വകുപ്പില്‍ നിയമിച്ചതിലാണ് മന്ത്രി ജി ആര്‍ അനില്‍ അതൃപ്തി അറിയിച്ചത്.
ഇന്നലെയാണ് ശ്രീറാമിനെ ആലപ്പുഴ കലക്ടര്‍ പദവിയില്‍ നിന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് മാറ്റിയത്. കൊലപാതകക്കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചതില്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ശ്രീറാമിനെ സിവില്‍ സപ്ലൈസ് വകുപ്പിലേക്ക് മാറ്റി നിയമിച്ചത്.