Kerala
നിയമസഭാംഗമായി ഏറ്റവും കൂടുതല്‍ കാലം: റെക്കോര്‍ഡിട്ട ഉമ്മന്‍ ചാണ്ടിക്ക് സ്പീക്കറുടെ അഭിനന്ദനം
കേരളത്തിന്റെ ജനാധിപത്യ, നിയമനിര്‍മാണ രംഗങ്ങളില്‍ അര നൂറ്റാണ്ടിലധികമായി സജീവ സാന്നിധ്യമായ ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി സ്പീക്കര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം | കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്പീക്കറുടെ അഭിനന്ദനം. ഉമ്മന്‍ ചാണ്ടിയെ സ്പീക്കര്‍ എം ബി രാജേഷ് ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. കേരളത്തിന്റെ ജനാധിപത്യ, നിയമനിര്‍മാണ രംഗങ്ങളില്‍ അര നൂറ്റാണ്ടിലധികമായി സജീവ സാന്നിധ്യമായ ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി സ്പീക്കര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
2022 ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18,729 ദിവസമാണ്ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായി പ്രവര്‍ത്തിച്ചത്. കെ എം മാണിയുടെ 18,728ദിവസമെന്ന റെക്കോര്‍ഡാണ് ഉമ്മന്‍ ചാണ്ടി മറികടന്നത്. നാലാം കേരള നിയമസഭ മുതല്‍ പതിനഞ്ചാം കേരള നിയമസഭ വരെ തുടര്‍ച്ചയായി അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച്സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ മുഖ്യമന്ത്രിയും നാല് തവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി.