National
കുട്ടികളുടെ മനസില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തി: രാഹുല്‍ ഗാന്ധി
കുട്ടികളാണ് ഇന്ത്യയുടെ ഭാവി അവരെ വെറുക്കരുത്, നമുക്ക് ഒരുമിച്ച് സ്‌നേഹം പഠിപ്പിക്കാമെന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ന്യൂഡല്‍ഹി|ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കുട്ടികളുടെ മനസില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന് വേണ്ടി ഒരു അധ്യാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ എല്ലാ കോണിലും തീയിട്ട അതേ മണ്ണെണ്ണയാണ് ബിജെപി ഇവിടെയും പകരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കുട്ടികളാണ് ഇന്ത്യയുടെ ഭാവി അവരെ വെറുക്കരുത്, നമുക്ക് ഒരുമിച്ച് സ്‌നേഹം പഠിപ്പിക്കാമെന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
അതേസമയം സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പോലീസും അറിയിച്ചു.