Connect with us

Kerala

നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഉപാധികള്‍ വച്ച് വാങ്ചുക്

സി ജെ പിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഉപാധികളോടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ വാങ്ചുക് സന്നദ്ധത അറിയിച്ചെന്ന് ഭാര്യ അറിയിച്ചു. നേതാക്കള്‍ വന്ന് കാണുകയും ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്താല്‍ നിരാഹാരസമരം അവസാനിപ്പിക്കുമെന്ന് വാങ്ചുക് അറിയിച്ചതായി ഭാര്യ ഗീതാഞ്ജലി പറഞ്ഞു.

അതിനിടെ, സി ജെ പിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ചിന് യാതൊരുവിധ അനുമതിയും നല്‍കിയിട്ടില്ലെന്ന് ഡി സി പി സച്ചിന്‍ ശര്‍മ്മ പറഞ്ഞു. നാളെയാണ് പാര്‍ലമെന്റിലേക്ക് സി ജെ പി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.
സിജെപി അനുമതി തേടി അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

നിലവില്‍ ന്യൂഡല്‍ഹി ജില്ലാ പരിധിയില്‍ മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതോ പ്രതിഷേധ മാര്‍ച്ചുകളോ പ്രകടനങ്ങളോ നടത്തുന്നതോ അനുവദനീയമല്ലെന്നും ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അനുമതിയില്ലാത്ത ഒത്തുചേരലുകളിലോ മാര്‍ച്ചുകളിലോ പങ്കെടുക്കരുതെന്നും പൊതുസമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ സഹകരിക്കണമെന്നുമാണ് ഡല്‍ഹി പോലീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.

 

Latest