National
മഹാരാഷ്ട്രയിൽ ലോറി കാറിലേക്ക് ഇടിച്ചുകയറി തീപിടിച്ചു; ആറുപേര്‍ മരിച്ചു
അപകടത്തെത്തുടര്‍ന്ന് എക്‌സ്പ്രസ് വേയില്‍ ഗതാഗതം തടസ്സപ്പെട്ടു.
വാര്‍ധ| മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ മുംബൈ-നാഗ്പൂര്‍ സമൃദ്ധി എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എഥനോള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി മറിഞ്ഞിരുന്നു. തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇരുവാഹനങ്ങളും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും ട്രക്കിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് എക്‌സ്പ്രസ് വേയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ സേഫ്റ്റി പട്രോള്‍, വാര്‍ധ പോലീസ്, അഗ്‌നിശമന സേന എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. എഥനോള്‍ തീപിടുത്ത സാധ്യതയുള്ള വസ്തുവായതിനാല്‍ അതീവ ജാഗ്രതയോടെയാണ് വാഹനങ്ങള്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചത്.
Content Highlights:
Six people were killed in a tragic accident on the Samruddhi Expressway in Maharashtra Wardha district. An ethanol container overturned, causing a truck to crash into a parked car. Both vehicles caught fire instantly, killing four car passengers and two truck occupants on the spot.




