Connect with us

Kerala

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാം പോലീസ് പിടിയില്‍

പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ ഡോ. എം കെ റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കുടകില്‍ നിന്നാണ് അന്വേഷണസംഘം ഡോ. റാമിനെ പിടികൂടിയത്. പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

നേരത്തെ ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ ഇങ്ങനെ ആണോ പെരുമാറേണ്ടതെന്ന് ഡോ. റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു.

റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.നിതിന്‍ രാജ് ക്ലാസ്മുറിയില്‍ അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സഹപാഠികളുടെ മുന്നില്‍വെച്ച് അധിക്ഷേപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.

Content Highlights:
The Crime Branch has arrested Dr. MK Ram from Coorg in connection with the death of Anjarakandy dental college student Nithin Raj. The arrest followed the Supreme Court’s rejection of his anticipatory bail plea. He is currently being interrogated at the Kannur Crime Branch office.

 

---- facebook comment plugin here -----

Latest