Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഉപകരണങ്ങള്‍ എത്തി

മാറ്റിവച്ച ശസ്ത്രക്രിയകള്‍ തുടങ്ങി. ഡോ ഹാരിസ് ഉയര്‍ത്തിയ ശസ്ത്രക്രിയ പ്രതിസന്ധിക്കാണ് ഫലം കണ്ടത്. 

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധിയ്ക്ക് പരിഹാരം. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളായ ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ എത്തിച്ചു. ഇതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ തുടങ്ങി. ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ ഹാരിസ് ഉയര്‍ത്തിയ ശസ്ത്രക്രിയ പ്രതിസന്ധിക്കാണ് ഫലം കണ്ടത്.

ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണമില്ലാതെ വന്നതോടെ തിരുവന്തപുരം മെഡിക്കല്‍ കോളജിന്റെ ദയനിയാവസ്ഥ യൂറോളജി വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ഫേസ്ബുക്കിലൂടെ തുറന്നു പറയുകയായിരുന്നു. അതേസമയം, ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലടക്കം വീഴ്ച ഉണ്ടായി എന്നതാണ് പ്രാഥമിക കണ്ടെത്തല്‍. ഡോക്ടേഴ്സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചു.

 

 

 

Latest