Connect with us

National

രജൗരിയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്

പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ രജൗരിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്. റൈഫിള്‍മാന്‍ ഗുരുചരണ്‍ സിംഗിനാണ് പട്രോളിംഗിനിടെ പരിക്കേറ്റത്. അബദ്ധത്തില്‍ ലാന്‍ഡ് മൈനില്‍ ചവിട്ടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. നൗഷേര സെക്ടറിലെ ഫോര്‍വേഡ് കാല്‍സിയന്‍ ഗ്രാമത്തിലാണ് സംഭവം.

പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നുഴഞ്ഞുകയറ്റ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി സൈന്യം പലയിടങ്ങളിലായി കുഴിബോംബുകള്‍ സ്ഥാപിക്കാറുണ്ട്. സായുധരായ തീവ്രവാദികളെ തടയുകയാണ് ലക്ഷ്യം. എന്നാല്‍ ചിലപ്പോള്‍ മഴ കാരണം കുഴിബോംബുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും അബദ്ധത്തില്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest