Kasargod
വിദ്യാര്‍ത്ഥികളില്‍ പുതിയ ചിന്തകളുണര്‍ത്തി സോഷ്യല്‍ അസംബ്ലി
വരും ദിവസങ്ങളില്‍ ജില്ലയിലെ 56 സെക്ടറുകളില്‍ സോഷ്യല്‍ അസംബ്ലി നടക്കും

കാസര്‍കോട് | വീ ദ ചേഞ്ച് എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സെക്ടര്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സോഷ്യല്‍ അസംബ്ലിക്ക് ജില്ലയില്‍ തുടക്കമായി.മാറി വരുന്ന കാലത്തോട് സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പാകപ്പെടുത്തുന്നതായിരുന്നു അസംബ്ലിയിലെ ഓരോ സെഷനുകളും.
പട്‌ളയില്‍ നടന്ന മധൂര്‍ സെക്ടര്‍ സോഷ്യല്‍ അസംബ്ലി മുന്‍സിര്‍ ഹിമമി യുടെ യുടെ അധ്യക്ഷതയില്‍ സയ്യിദ് ഇസ്മായീല്‍ സിനാന്‍ അഹ്‌സനി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ ജ: സെക്രട്ടറി മുഹമ്മദ് നംശാദ്, ജില്ലാ സെക്രട്ടറി മന്‍ശാദ് അഹ്‌സനി,ഫയാസ് പട്‌ള,ജില്ലാ പ്രവര്‍ത്തക സമിതി അംഗം ജംഷീദ് ചെടേക്കാല്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ശേഷം നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ സെക്ടര്‍ ഇസ്സ കോഡ് അംഗങ്ങള്‍ അണിനിരന്നു. സെക്ടര്‍ ഭാരവാഹികളായ മുന്‍സിര്‍ ഹിമമി, മഷൂദ് പട്‌ള, മുസ്താഖ് ഹുമൈദി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. അസംബ്ലി അനുബന്ധമായി സെക്ടറുകളില്‍ വിദ്യാഭ്യാസ സമ്മേളനം,റണ്‍ കേരള റണ്‍,മഴവില്‍ സംഘം യൂണിറ്റുകളില്‍ സമ്മര്‍ ചില്ല് എന്നീ പരിപാടികള്‍ നടക്കുന്നുണ്ട്.വരും ദിവസങ്ങളില്‍ ജില്ലയിലെ 56 സെക്ടറുകളില്‍ സോഷ്യല്‍ അസംബ്ലി നടക്കും.