Kozhikode
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പും പ്രതിഭാ പുരസ്‌കാരവും വിതരണം ചെയ്തു
കോഴിക്കോട് ജില്ലയിലെ ജനറല്‍ മദ്‌റസകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടത്തിയ പൊതുപരീക്ഷകളില്‍ ഫുള്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഉസ്താദുമാര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കോഴിക്കോട്|സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാങ്കാവ്, നല്ലളം, ഫറൂഖ്, പുതിയങ്ങാടി, കക്കോടി, കാക്കൂര്‍, ചേളന്നൂര്‍, കാരന്തൂര്‍, കുറ്റിക്കാട്ടൂര്‍, മാവൂര്‍, ബേപ്പൂര്‍, ചാലിയം, പെരുമണ്ണ, പതിമംഗലം, കോഴിക്കോട് എന്നീ റെയിഞ്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്‌കോളര്‍ഷിപ്പും കോഴിക്കോട് ജില്ലയിലെ ജനറല്‍ മദ്‌റസകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടത്തിയ പൊതുപരീക്ഷകളില്‍ ഫുള്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഉസ്താദുമാര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ വെച്ച് വിതരണം ചെയ്തു.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് യൂസുഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ സി.പി.സൈതലവി മാസ്റ്റര്‍ അഭിനന്ദന പ്രഭാഷണം നടത്തി.കെ.വി.കെ.തങ്ങള്‍, അബ്ദുന്നാസിര്‍ സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് മുതലായവര്‍ സംബന്ധിച്ചു.സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് നോഡല്‍ ഓഫീസര്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ സ്വാഗതവും ഡയറക്ടര്‍ ഇ.യഅ്ഖൂബ് ഫൈസി നന്ദിയും പറഞ്ഞു.