From the print
എസ് എം എ സംസ്ഥാന പ്രതിനിധി സമ്മേളനം: സ്വാഗതസംഘമായി
നവംബർ 11 ന് തിരൂർ വാഗൺ ട്രാജഡി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 1,500ഓളം പ്രതിനിധികൾ പങ്കെടുക്കും
തിരൂർ | സമസ്ത സെന്റിനറിയുടെ ഭാഗമായി “മദ്‌റസകൾ സാമൂഹിക നന്മക്ക്’ എന്ന പ്രമേയത്തിൽ സുന്നി മാനേജ്‌മെന്റ്അസ്സോസിയേഷൻ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നു. നവംബർ 11 ന് തിരൂർ വാഗൺ ട്രാജഡി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 1,500ഓളം പ്രതിനിധികൾ പങ്കെടുക്കും.
സമ്മേളനം വിജയിപ്പിക്കുന്നതിന് തിരൂർ തഖ്്വ മസ്ജിദിൽ നടന്ന സംഗമത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുർറഹ്്മാൻ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി പദ്ധതി അവതരിപ്പിച്ചു. അബ്ദുർറശീദ് ദാരിമി കണ്ണൂർ, സുലൈമാൻ കരിവെള്ളൂർ, മുഹമ്മദ് അലി സഖാഫി വള്ളിയാട്, അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ഇന്ത്യനൂർ, അബ്ദുസ്സമദ് മുട്ടനൂർ, മുഹമ്മദ് ഖാസിം കോയ പൊന്നാനി, അബ്ദുൽ അസീസ് ഹാജി പുളിക്കൽ, അബ്ദുർറഹ്്മാൻ മുഈനി പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി (ചെയർ.), സുലൈമാൻ ഇന്ത്യനൂർ (ജന. കൺ.), അബ്ദുർറഹ്്്മാൻ ഹാജി കുറ്റൂർ (ട്രഷ.), അലി ബാഖവി ആറ്റുപുറം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, മുഹമ്മദ് ഖാസിം കോയ പൊന്നാനി, അബ്ദുൽ അസീസ് ഹാജി പുളിക്കൽ, ഹസൻ സഖാഫി തറയിട്ടാൽ (വൈ. ചെയർ.) അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം, സൈതലവി പുതുപ്പള്ളി, മുനീർ പാഴൂർ, അഫ്‌സൽ കൊടുമുടി, അലി അക്ബർ സഅദി കരിങ്കപ്പാറ (കൺ.).



