Connect with us

Kerala

ഓള്‍ പാസ്സ് ഒഴിവാക്കുന്നു; എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

എഴുത്തുപരീക്ഷക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നടപ്പിലാക്കും.

Published

|

Last Updated

തിരുവനന്തപുരം | ഹൈസ്‌കൂള്‍ തലത്തില്‍ വാരിക്കോരി മാര്‍ക്കിടല്‍ ഒഴിവാക്കുന്നു. എട്ടാം ക്ലാസ്സില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ്സ് ഉണ്ടാകില്ല. വിജയത്തിന് മിനിമം മാര്‍ക്ക് നിര്‍ബന്ധമാണ്.

എഴുത്തുപരീക്ഷക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നടപ്പിലാക്കും. മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

അടുത്ത വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസ്സിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. 2026-2027ല്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസ്സിലും നിര്‍ബന്ധമാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവ് ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.