Kerala
കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരന് മര്‍ദനം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
സംഭവത്തില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചുവെങ്കില്‍ നടപടിക്ക് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്നു ചെയര്‍മാന്‍

കണ്ണൂര്‍ | തലശേരിയില്‍ കാറില്‍ ചാരി നിന്ന ആറു വയസുകാരനായ രാജസ്ഥാനി ബാലനെ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചുവെങ്കില്‍ നടപടിക്ക് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്നു ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു
കുട്ടിക്ക് നേരെയുണ്ടായ അക്രമം ഗൗരവത്തോടെയാണ് കാണുന്നത്. പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ് കുട്ടികളെ സംരക്ഷിക്കുക എന്ന തിരിച്ചറിവിലേക്ക് കൂടി നാം എത്തണം. പൊതുജനങ്ങള്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടല്‍ പ്രശംസനീയമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
---- facebook comment plugin here -----