Connect with us

Kerala

ചോറോട് ആറുകടകള്‍ കുത്തിത്തുറന്ന് മോഷണം

പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്

Published

|

Last Updated

വടകര | ചോറോട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപത്തെ ആറു കടകള്‍ കുത്തിത്തുറന്ന് മോഷണം. മോഷ്ടാക്കള്‍ കടകളില്‍ നിന്നും പണവും സാധനങ്ങളുമാണ് മോഷ്ടിച്ചത്. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപിആര്‍ സ്റ്റോറില്‍ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷ്ടിച്ചു. ഈ കടയുടെ സമീപത്തെ അല്‍അമീന്‍ ചിക്കന്‍ സ്റ്റാളില്‍ നിന്നും 1000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. തൊട്ടടുത്ത രാജീവിന്റെ പലചരക്ക് കടയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തു.

സജീവന്റെ ഉടമസ്ഥതയിലുള്ള കെഎന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലും ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറി കടയിലും മീന്‍കടയിലും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest