Connect with us

National

ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹം സ്വന്തം വീടിനുള്ളിലും നാല് പേരുടെ മൃതദേഹം തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലുമാണ് കണ്ടെത്തിയത്. രണ്ട് വീടുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസിന് ലഭിച്ച ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

നൂര്‍ ഉള്‍ ഹബീബ്, സക്കീന ബീഗം, സജാദ് അഹമ്മദ്, നസ്സെമ അക്തര്‍, റുബീന ബാനോ, സഫര്‍ സലിം എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി റൂറല്‍ എസ്പി സഞ്ജയ് ശര്‍മയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.അതേ സമയം സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 

---- facebook comment plugin here -----

Latest